Flash News

Nattu Media

ഉംറക്ക് പോകുന്ന KVVES കൊടിയത്തൂർ യൂണിറ്റ് വൈസ് പ്രസിഡന്റിന് യാത്രയയപ്പ് നൽകി


കൊടിയത്തൂർ
: പ്രമുഖ വ്യവസായിയും, വ്യാപാരിയുമായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റ് വൈസ് പ്രസിഡണ്ട് എച്ച്. എസ്. ടി. അബ്ദുറഹിമാൻ ഉംറ നിർവഹിക്കാൻ പോകുന്നതിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.


    യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ടി. കെ. അബൂബക്കർ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷനായിരുന്ന ചടങ്ങിൽ സെക്രട്ടറി അനീഫ ടി. കെ., ട്രഷറർ ഹമീദ് സി. കെ., ഉബൈദ് യൂണിവേഴ്സൽ, സി. കെ. മുഹമ്മദ്,  സി.പി. മുഹമ്മദ്, നിസാർ കൊളായിൽ, കരീം കുയ്യിൽ, മജീദ് കോട്ടമ്മൽ, കുട്ടിഹസ്സൻ കോട്ടമ്മൽ, കെ .കെ. സി. ഗഫൂർ, ഹുസ്സൻകുട്ടി കുയിൽ,  അഹമ്മദ് കുട്ടി കെ.വി. തുടങ്ങി നിരവധി മെമ്പർമാർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂത്ത് വിംഗ് പ്രസിഡണ്ട് ഫൈസൽ പി. പി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)