വാഴക്കാട് : വാഴക്കാട് പഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിൽ ചുറ്റപ്പെട്ട മുടക്കോയ് മലയിലെ ചെങ്കൽ ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും അപകടത്തിലായ സാഹചര്യത്തിൽ 15, 16 വാർഡുകളിലെ പ്രദേശവാസികൾ രാവിലെ 10 മണിക്ക് ആരംഭിച്ച സൂചന സത്യാഗ്രഹ സമരം തിരുവാലൂർ സമര പന്തലിൽ വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സക്കരിയ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത പൗരാവകാശ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ അഡ്വ.പി.എ. പൗരൻ മുഖ്യ ഭ്രാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷരീഫ ചിങ്ങംകുളത്തിൽ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻ കുട്ടി , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർ പേഴ്സൻ ആയിഷാ മാരാത്ത് , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ , ബ്ലോക്ക് മെമ്പർ ആദം ചെറുവട്ടൂർ , 16ാം വാർഡ് മെമ്പർ അഡ്വ.എം.കെ നൗഷാദ് ,15-ാം വാർഡ് മെമ്പർ മുസകുട്ടി, 5-ാം വാർഡ് മെമ്പർ സമീന സലീം ആശംസകൾ നേർന്നു.മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി അലി അക്ബർ , ഇന്ത്യൻ നാഷനൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജൈസൽ എളമരം , CPIM എടവണ്ണ പാറ ലോക്കൽ സെക്രട്ടറി രാജഗോപാലൻ മാസ്റ്റർ , CPIM വാഴക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് അനന്തായൂർ , BJP പഞ്ചായത്ത് സെക്രട്ടറി ശ്രീനിവാസൻ , പരിസ്ഥിതി പ്രവർത്തകൻ കുഞ്ഞിക്കോയ , കരീം എളമരം ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സാനുജ് ,DYFI വാഴക്കാട് മേഖല സെക്രട്ടറി സജീബ്, പത്രപ്രവർത്തക യൂനിയൻ ഭാരവാഹികളായ ഉമറലി ഷിഹാബ്, ജഹാംഗീർ കബീർ, അൻവർ ഷരീഫ്, നൂഞ്ഞിക്കര ആക്ഷൻ കമ്മിറ്റി കൺവീനർ ഏനി മുഹമ്മദ് , സി.കെ മുജീബ് തുടങ്ങിയവർ സത്യാഗ്രഹ സമരപന്തലിൽ എത്തി അഭിവാദ്യമർപ്പിച്ചു.ആക്ഷൻ കമ്മിറ്റി ഭാരവാഹി അബ്ദുള്ള മാസ്റ്റർ പരിപാടി നിയന്ത്രിച്ചു.
സുരേഷ് എം.സി, ഹബീബ് മംഗലശേരി ,ഷബീറലി മാസ്റ്റർ, അബദു മാസ്റ്റർ, അസീസ് തിരുവാലൂർ,ചേക്കുട്ടി, കബീർ , കാസിം, ബഷീർ KE, ബിച്ചാലി , നിയാസ് , മുഹമ്മദ് കുട്ടി ,താജുന്നീസ,പരിപാടികൾ നിയന്ത്രിച്ചു.വൈകിട്ട് 4 മണിക്ക് പരിപാടി അവസാനിച്ചു.എക്സൽ ജമാൽ സ്വാഗതവും ബിച്ചുണ്ണി നന്ദിയും പറഞ്ഞു.
Tags:
VAZHAKKAD
