നായർ കുഴി, ഏരിമല സ്വകാര്യ വ്യക്തിയുടെ ഒരേക്കറോളം വരുന്ന ഭൂമിയിൽ കരാറുകാരയ വ്യക്തികൾ പാട്ടത്തിനെടുത്താണ് മാലിന്യം തള്ളുന്നത്.
ബാർബർ ഷോപ്പിൽ നിന്നും ശേഖരിക്കുന്ന മുടികൾ, പാമ്പേഴ്സ് അടക്കമുള്ള പല മാലിന്യങ്ങളും ഇതിൽ ഉണ്ട്. പഞ്ചായത്തിന്റെ അനുവാദം ഇല്ലാതെ മാലിന്യം നിക്ഷേപിച്ച വ്യക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ നിലവിൽ അറസ്റ്റിൽ ആയിട്ടുണ്ട്.
Tags:
CHATHAMANGALAM
