Flash News

Nattu Media

ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് ഫലസ്ത്വീൻ ഭൂമി ഫലസ്ത്വീന് വിട്ട് നൽകണം - മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി


ചേന്ദമംഗലൂർ : ഇസ്രായേൽ ഫലസ്ത്വീനുമേൽ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശം അവസാനിപ്പിച്ച്  സ്വതന്ത്ര  ഫലസ്ത്വീൻ രാഷ്ട്രം പ്രഖ്യാപിക്കണമെന്ന് മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി പറഞ്ഞു . ഇസ്രയേൽ അധിനിവേശത്തിനെതിരെ പോരാടുന്ന ഫലസ്ത്വീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചേന്ദമംഗലൂർ മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളി, സലഫി മസ്ജിദ് ചേന്ദമംഗല്ലൂർ, 
മസ്ജിദുൽ മനാർ നോർത്ത് ചേന്ദമംഗല്ലൂർ, ഫിർദൗസ് മസ്ജിദ് ഈസ്റ്റ് ചേന്ദമംഗല്ലൂർ,  മസ്ജിദുൽ ഹമ്മാദി പുൽപറമ്പ്, ദഅ് വാ മസ്ജിദ് പുല്പറമ്പ്, മസ്ജിദുൽ ഫാറൂഖ് വെസ്റ്റ് ചേന്ദമംഗല്ലൂർ, അൻസാർ മസ്ജിദ് വെസ്റ്റ് ചേന്ദമംഗല്ലൂർ,  അൽ ഫത്താഹ് സലഫി മസ്ജിദ് പൊറ്റശ്ശേരി എന്നീ പ്രദേശത്തെ ഒൻമ്പത് പള്ളികളുടെ ഭാരവാഹികൾ ചേർന്ന കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. 

കെ.ടി.മുഹമ്മദ് അബ്ദുറഹ്മാൻ , മജീദ് ചാലക്കൽ, കെ.ടി. അബ്ദുള്ള , മുസ്തഫ. എം. കെ, സുലൈമാൻ. കെ, ഇ.എൻ അബ്ദുറസാഖ്, ഗഫൂർ മാസ്റ്റർ, റംല ഗഫൂർ , കെ.സി.മുഹമ്മദലി, ടി.കെ പോക്കുട്ടി, മജീദ് കളിക്കോട്ട്, സ്വാലിഹ് കൊടപ്പന, ശഫീഖ് മാടായി,റഫീഖ് വി.കെ,ഉമ്മർ സഖാഫി, ഷാഫി മാസ്റ്റർ, റഫീഖ്. വി കെ ,  സൈഫുദ്ദീൻ കടാമ്പള്ളി, ബശീർ പൊറ്റശ്ശേരി എന്നിവർ നേതൃത്വം നൽകി -

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)