കോഴിക്കോട്. പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഒക്ടോബര്‍ 26 വ്യാഴാഴ്ച വൈകീട്ട് 3.00 മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടത്തുന്ന മുസ്ലിം ലീഗ് മനുഷ്യാവകാശ റാലിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്നും അര ലക്ഷം പേരെ പങ്കെടുപ്പിക്കും. കോഴിക്കോട് ലീഗ് സെന്ററില്‍ ചേര്‍ന്ന മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ റാലി വിജയിപ്പിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അസംബ്ലി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ അദ്ധ്യക്ഷനായിരുന്നു,. റാലിയുടെ വിജയത്തിനായി ഒക്ടോബര്‍ 21 ന് നിയോജക മണ്ഡലം കമ്മിറ്റികളും, ഒക്ടോബര്‍ 22 ന് പഞ്ചായത്ത്, മുനിസിപ്പല്‍, മേഖല കമ്മിറ്റികളും, ഒക്ടോബര്‍ 23 ന് വാര്‍ഡ്, ശാഖ കമ്മിറ്റികളും ചേരും.
ഒക്ടോബര്‍ 24 ന് ചൊവ്വാഴ്ച ജില്ലാ പ്രസിഡന്റിന്റെയും, ജനറല്‍ സെക്രട്ടറിയുടേയും നേതൃത്വത്തില്‍ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ നിയോജക മണ്ഡലം തലത്തില്‍ പര്യടനം നടത്തി പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും. ജില്ലാ കമ്മിറ്റി നല്‍കിയ, റാലിയില്‍ പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ട വിവര ശേഖരണ ഫോം പര്യടനത്തില്‍ വെച്ച് തിരിച്ചുവാങ്ങും. ഒക്ടോബര്‍ 24 ചൊവ്വാഴ്ച ശാഖ തലങ്ങളില്‍ ഗൃഹ സമ്പര്‍ക്കം നടത്തി റാലിയിലേക്ക് ആളുകളെ ക്ഷണിക്കുകയും സാത്തിക സമാഹരണം നടത്തുകയും ചെയ്യും. ഒക്ടോബര്‍ 25 ബുധനാഴ്ച നിയോജക മണ്ഡലം തലങ്ങളില്‍ വാഹന പ്രചരണവും, ശാഖ തലങ്ങളില്‍ വിളംബര ജാഥകളും നടത്തും. മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും പ്രത്യേക വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്ത് പ്രവര്‍ത്തകരെ എത്തിക്കാനും മുഴുവന്‍ അങ്ങാടികളിലും പ്രചരണ ബോര്‍ഡ് സ്ഥാപിക്കാനും .യോഗത്തില്‍ തീരുമാനിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി ഐക്യദാര്‍ഢ്യ റാലി സംബന്ധിച്ച സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ യോഗത്തിന് മുമ്പാകെ അവതരിപ്പിച്ചു. ഉമ്മര്‍ പാണ്ടികശാല, സി.പി ചെറിയ മുഹമ്മദ്, പാറക്കല്‍ അബ്ദുള്ള, ഷാഫി ചാലിയം, അഹമ്മദ്കുട്ടി ഉണ്ണികുളം സംസാരിച്ചു. ടി.ടി ഇസ്മായില്‍ സ്വഗതവും സി.പി.എ അസീസ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു
Tags:
KOZHIKODE
