മുക്കം: താമരശ്ശേരി ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മുക്കത്ത് അനധികൃത എഴുത്ത് ലോട്ടറി പിടികൂടി. മുക്കം പാലത്തിനു സമീപമുള്ള വെയ് ബ്രിഡ്ജ് ലക്കി സെന്‍ററില്‍ നിന്നുമാണ് എഴുത്ത് ലോട്ടറി പിടികൂടിയത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ എഴുത്ത് ലോട്ടറിയില്‍ പെടുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. എഴുത്തിനായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും പേപ്പറുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Tags:
MUKKAM

