കൊടിയത്തൂർ : സുപ്രഭാതം ദിനപത്രത്തിൻ്റെ പത്താം വാർഷികത്തിൻ്റെ ഭാഗമായി ചെറുവാടി റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിന്റെ നേതൃത്വത്തിൽ നടന്ന സുപ്രഭാതം ക്യാമ്പയിനിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്തിയതിനുള്ള മൂന്നാം സ്ഥാനത്തിനുള്ള അവാർഡ് സമസ്ത മാനേജർ മോയിൻകുട്ടി മാസ്റ്ററിൽ നിന്ന് ദാറുൽ ഹികം മദ്റസ പ്രധാന അധ്യാപകൻ യൂനുസ് വാഫി ഏറ്റുവാങ്ങി. പരിപാടിയിൽ റെയിഞ്ച് സെക്രട്ടറി റസീൽ ഹുദവി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മുഹമ്മദ് ഫൈസി അധ്യക്ഷനായി. സമസ്ത മാനേജർ മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മുദരിബ് സിദ്ദീഖ് വാഫി ആലിൻ തറ,ബീരാൻ കുട്ടി ചാത്തപറമ്പ്, യുസുഫ് ഫൈസിതുടങ്ങിയവർ സംസാരിച്ചു.
Tags:
KODIYATHUR
