Flash News

Nattu Media

ഫലസ്തീൻ ഐക്യദാർഢ്യം സംഘടിപ്പിച്ച് സോളിഡാരിറ്റി കക്കാട് യൂണിറ്റ്


കക്കാട്
: പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ  ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തി.  കക്കാടിലെ മത രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന  ജി അബ്ദുൽ അക്ബർ, കെ സി റിയാസ്, കെ സി അഷ്റഫ്, കെ സി അബ്ദുസമദ്, പി സാദിഖ് അലി, അബ്ദുസമദ് മുട്ടാത്ത്,മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
ടി അഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  കെ പി ശാഹുൽഹമീദ് സ്വാഗതവും ജാസിം തോട്ടത്തിൽ നന്ദിയും പറഞ്ഞു. ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കക്കാട് അങ്ങാടിയിൽ പ്രകടനവും നടന്നു. പ്രകടനത്തിന് അസീസ് തോട്ടത്തിൽ, ഷറാഫത്തലി മഞ്ചറ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)