Flash News

Nattu Media

കോഴിക്കോട് എളമരം വഴി പാലക്കാട്,കെ എസ് ആർ ടി സി ബസിന് സ്വീകരണം നൽകി


എളമരം
: കോഴിക്കോട് എളമരം പാലം വഴി പാലക്കാട്ടേക്ക് പോകുന്ന രണ്ടാമത്തെ  കെ എസ് ആർ ടി സി ബസ്സിന് എളമരം ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൻ സ്വീകരണം നൽകി. 
എളമരം ജനകീയ ആക്ഷൻ കമ്മറ്റി എളമരം കരീം MP മുഖേനെ ഗതാഗത വകുപ്പ് മന്ത്രി ശ്രീ: ആന്റണി രാജുവിന് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ട് നിന്നും എളമരം പാലം വഴി എടവണ്ണപ്പാറ കൊണ്ടോട്ടി, മലപ്പുറം ,പെരിന്തൽമണ്ണ, പാലക്കാട്ടേക്ക് KSRTC യുടെ രണ്ടാമത് ബസ് സർവ്വീസിന് എളമരത്ത് സ്വീകരണം നൽകി.
സ്വീകരണത്തിന്ന് ആക്ഷൻ കമ്മറ്റി ചെയർമാൻ സലാം എളമരം, കൺവീനർ TP ഇസ്മായിൽ, മജീദ് പാലക്കുഴി, KT സൽമാൻ , CA കരീം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)