Flash News

Nattu Media

ജി എം എൽ പി സ്കൂൾ കുനിയിൽ (ആലുംകണ്ടി )കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം


കിഴുപറമ്പ്
: പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉച്ചഭക്ഷണ പദ്ധതി കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഏറനാട്  നിയോജക മണ്ഡലം  MLA  പികെ ബഷീർ   സാഹിബ്‌ നിർവഹിച്ചു.കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്പ്ര സിഡന്റ്‌ ശ്രീമതി വിപി സഫിയ  അധ്യക്ഷത വഹിച്ചു .

 ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റൈഹാനത്ത് കുറുമാടൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ പി പി എ റഹ്മാൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി സഹ് ല മുനീർ, അരീക്കോട് ബ്ലോക്ക്‌ മെമ്പർ ശ്രീമതി രത്ന കുമാരി രാമകൃഷ്ണൻ,  അരീക്കോട് എ ഇ ഒ ശ്രീ  മൂസക്കുട്ടി. കെ, NMO ശ്രീ അഹമ്മദ് സലീം, BPC ശ്രീ രാജേഷ് പി. ടി, ഇമ്പ്ലിമെന്റിങ് ഓഫീസർ ശ്രീ നാസിർ സി. ടി, PTA പ്രസിഡന്റ്‌  ശ്രീ സി. കെ മുനീർ, SMC ചെയർമാൻ ശ്രീ മുസാഫിർ. കെ, MTA പ്രസിഡന്റ്‌ ശ്രീമതി ഗിരിജ,
എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ LSS  പരീക്ഷയിൽ ചരിത്ര വിജയം നേടിയ 12കുട്ടികൾക്കുള്ള ഉപഹാരസമർപ്പണവും, സ്കൂളിന്റെ സമഗ്ര വികസനത്തിന്‌ അഹോരാത്രം പ്രയത്നിക്കുന്ന PTA പ്രസിഡന്റ്‌, LSS വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകിയ അധ്യാപക, സുനിത ടീച്ചർ, കവിത സമാഹാരം എഴുതിയ സുജിഷ  ടീച്ചർ എന്നിവരെയും ആദരിച്ചു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റു കൂട്ടി. H. M ശ്രീമതി രമണി ടീച്ചർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ശ്രീ സുൽഫീക്കർ പി. ടി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)