കോഴിക്കോട്: അര നൂറ്റാണ്ടിലേറെക്കാലമായി പിറന്ന നാടിന്റെ മോചനത്തിനായി പോരാടി കൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യo പ്രകടിപ്പിച്ചു കൊണ്ട് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) കോഴിക്കോട് ജില്ലാ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ് സംഘടിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ലത്തീഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.കെ അബ്ദുൽ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു , സംസ്ഥാന സെക്രട്ടറി നൗഷാദ് കോപ്പിലാൻ മുഖ്യപ്രഭാഷണം നടത്തി , സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മർ ചെറൂപ്പ, അബ്ദുൽ റഷീദ് ഖാസിമി, ജില്ലാ ഭാരവാഹികളായ അബ്ദുറാസിഖ് പൂവ്വാട്ട്, എം.കെ.റഫീഖ്, എ. അബ്ദുറഹീം, കെ.കെ.യാസിർ, ടി.കെ ഹാരിസ്, നൂറുദ്ധീൻ എന്നിവർ സംസാരിച്ചു. ജന:സെക്രട്ടറി കെ.വി അബ്ദുൽ ജെെസൽ സ്വാഗതവും ട്രഷറർ ഐ സൽമാൻ നന്ദിയും പറഞ്ഞു.
Tags:
KOZHIKODE
