കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡ് വീതി കൂട്ടുന്നതിനായി ക്ലാസ് റൂം ഉൾപ്പെടെ പൊളിച്ച് നീക്കിയിരുന്നു.ഇപ്പോൾ കഴുത്തുട്ടിപുറായി റോഡ് തുടങ്ങുന്ന സ്ഥലത്തെ റോഡ് വീതി കൂട്ടുന്നതിനായി നാട്ടുകാരുടെ അഭ്യർത്ഥന മാനിച്ച് പള്ളി വാടകക്ക് നൽകിയ സ്കൂളിന്റെ സ്ഥലം റോഡിന് വിട്ടു നൽകി കുറ്റിയടിച്ചു.മഹല്ലിലെ ഖബർസ്ഥാനിലെ ഖബർ ഉൾപ്പെടെ മാറ്റാനും നേതൃത്വം നൽകിയിരുന്നു. വിട്ടു നൽകുന്ന സ്ഥലം കുറ്റിയടിക്കുന്നതിന് സ്കൂൾ മാനേജർ യാക്കൂബ് ഫൈസി, കമ്മറ്റിയംഗം പൊയിലിൽ മൊയ്തീൻ, വൈ.പ്രസി സന്റ് ഫസൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി സി അബ്ദുല്ല , സ്കൂൾ അധ്യാപകൻ പിസി മുജീബ്, അനസ് താളത്തിൽ,ഉണ്ണിക്കമ്മു ടി നേതൃത്വം നൽകി.
Tags:
KODIYATHUR

