Flash News

Nattu Media

ദുരന്ത മുന്നറിയിപ്പ് ' പരീക്ഷണം; ആഘോഷമാക്കി സോഷ്യൽ മീഡിയ


രും ഭയപ്പെടേണ്ടതില്ലെന്നും വലിയ ശബ്ദത്തോടെ ഫോണുകളിൽ മുന്നറിയിപ്പ് സന്ദേശം വരുമെന്നും എന്നാൽ പ്രത്യേകം മുൻകരുതലൊന്നും ആവശ്യമില്ലെന്നും നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. എത മുന്നറിയിപ്പുണ്ടെങ്കിലും ഇതുവരെ പരിചയമില്ലാത്ത ഒരു സംവിധാനം ഫോണിൽ പ്രവർത്തിച്ചപ്പോൾ സംഭവിച്ച കാര്യങ്ങൾ നമുക്കൊന്നു പരിശോധിക്കാം.
തലേദിവസം തന്നെ ഈ സംവിധാനത്തിന്റെ പരീക്ഷണത്തെക്കുറിച്ചു സന്ദേശം വന്നു, എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ തിരക്കു പിടിച്ചു നടന്നവർ ഫോൺ അപ്രതീക്ഷിതമായി വിറയ്ക്കാനും ശബ്ദം പുറപ്പെടുവിക്കാനും തുടങ്ങിയപ്പോൾ ഒന്നു ഞെട്ടി. ചിലർ ഇതു പ്രതീക്ഷിച്ചിരുന്നതുപോലെ സ്ക്രീൻ ഷോട് എടുത്തു പങ്കുവച്ചു. മറ്റുചിലർ ഇവിടെയൊന്നും കിട്ടിയില്ല. ഇവിടെയൊന്നും വന്നില്ല എന്നൊക്കെ പറഞ്ഞു അടുത്തിരിക്കുന്നയാളുടെ ഫോണിലേക്കു നിരാശയോടെ നോക്കി.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) വിന്യസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തെ പുതിയ എമർജൻസി അലേർട്ട് സിസ്റ്റത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു അലേർട്ട്. സന്ദേശം എപ്പോൾ സ്വീകരിച്ചുവെന്നും വിവിധ ഉപകരണങ്ങളിലേക്ക് അയച്ചുവെന്നും സൂചിപ്പിക്കുന്ന ടൈംസ്റ്റാമ്പും സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)