പുള്ളാവൂർ :-മുസ്ലിം യൂത്ത് ലീഗ് പുള്ളാവൂർ യൂണിറ്റിന് കീഴിൽ "സ്മാർട്ട് &ക്ലീൻ പുള്ളാവൂർ "പദ്ധതിതിയുടെ പ്രഥമ ഘട്ടത്തിന്റെ ഉത്ഘാടനവും എക്സിറ്റ് സൈൻ ബോർഡ് ,കോൺവെക്സ് മിറർ ,പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് എന്നിവയുടെ സമർപ്പണവും ചാത്തമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ കെ കെ മുഹമ്മദ് നിർവഹിച്ചു.എ.സി.റംലി അധ്യക്ഷ്യത വഹിച്ച പരിപാടിയിൽ ജസ്‌ലിൻ കെ സ്വാഗതം പറഞ്ഞു. കെ ടി ഹംസ ഹാജി, കെ സി.സലാം, പി ടി എ റഹ്മാൻ, കുഞ്ഞിമരക്കാർ മലയമ്മ, റസാഖ് പുള്ളനൂർ, മൂസ കുട്ടി ഹാജി, കുന്നത്ത് മുഹമ്മദ് ഹാജി, എസ് പി മുഹമ്മദ്, കെ റസാഖ്,T സുലൈമാൻ ഹാജി ,സലാം കല്ലായി, അക്ബർ കെ പി , പി വി അസീസ്, കെ ടി അസീസ്, കെ ശുകൂർ, ടി കെ ഷബീർ, ബാബു അജ്‌മാൻ എന്നിവർ സംബന്ധിച്ചു.പി വി റിയാസ് നന്ദി പറഞ്ഞു.
Tags:
CHATHAMANGALAM
