Flash News

Nattu Media

കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് സ്ക്കൂൾ കലോൽസവം 'കേളികൊട്ട്' സമാപിച്ചു


കുനിയിൽ
: അൽ-അൻ വാർ സ്ക്കൂളിൽ നടന്ന കിഴുപറമ്പ ഗ്രാമപഞ്ചായത്ത് എൽ.പി സ്ക്കൂൾ കലോൽസവം 'കേളി കൊട്ട് ' പരിപാടിയുടെ ഉൽഘാടനം കിഴുപറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി സഫിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.പി.എ റഹ്മാൻ അധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.കെ. മൂസക്കുട്ടി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സഹ്‌ല മുനീർ മെമ്പർമാരായ ഷഹർബാൻ, വിജയലക്ഷ്മി, അബ്ദുറഹിമാൻ എം.പി , ഷൈജു എം, തസ്ലീന എം.കെ, എം.എം മുഹമ്മദ്, കെ.വി റഫീഖ് ബാബു, എച്ച്.എം ഫോറം സെകട്ടറി അക്ബറലി , ഇംപ്ലിമെന്റിംഗ് ഓഫീസർ സി.ടി. അബ്ദു നാസിർ , ഗഫൂർ കുറുമാടൻ, പി .കെ.അബ്ദുറഹിമാൻ മാസ്റ്റർ, കെ. യൂസഫ്, എൻ.ടി. ഹമീദലി, കെ.കെ. മുസ് തഫ, ശാക്കിർ ബാബു കുനിയിൽ, കെ.ചന്ദ്രദാസ് , അൻസാർ ഖാലിദ്, റഹീല .പി.ടി. തുടങ്ങിയവർ സംസാരിച്ചു. മൂന്ന് വേദികളിലായി 23 ഇനങ്ങളിൽ 260 ൽ അധികം പ്രതിഭകൾ വിവിധ മൻസരങ്ങളിൽ പങ്കെടുത്തു. വിജയി കൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹാനത്ത് കുറുമാടൻ വിതരണം ചെയ്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)