വാഴക്കാട്: നവം: 11, 12 തിയ്യതികളിൽ നടക്കുന്ന INTUC ജില്ല സമ്മേളനം, ഒക്ടോ: 29 ന് നടക്കുന്ന കൊണ്ടോട്ടി നിയോജക മണ്ഡലം സമ്മേളനം എന്നിവ വിജയിപ്പിക്കുന്നതിനായ് വാഴക്കാട് മണ്ഡലം INTUC കൺവെൻഷൻ വാഴക്കാട് കോൺഗ്രസ്സ് ഭവനിൽ ( എം.പി. അബ്ദുല്ല സ്മാരക ഹാളിൽ) ചേർന്നു.
DCC മുൻ ജന:സെക്രട്ടറി KMA റഹ്മാൻ ഉൽഘാടനം ചെയ്തു.
INTUC വാഴക്കാട് മണ്ഡലം പ്രസിഡണ്ട് UK മുഹമ്മദാലി അധ്യക്ഷത വഹിച്ചു
INTUC കൊണ്ടോട്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുബ്രഹ്മണ്യൻ മാസ്റ്റർ വെട്ടുപാറ മുഖ്യ പ്രസംഗം നടത്തി
വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ജൈസൽ എളമരം, മഹിള കോൺഗ്രസ്സ് ജില്ല ജന:സെക്രട്ടറി ആലുങ്ങൽ ആമിന, ബ്ലോക്ക് കോൺഗ്രസ്സ് ജന:സെക്രട്ടറി ഒ.വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.
ബാബു എടക്കണ്ടി സ്വാഗതവും, വാസു വെട്ടത്തൂർ നന്ദിയും പറഞ്ഞു.
Tags:
VAZHAKKAD
