വാഴക്കാട് ഗ്രാമപഞ്ചായത്തിൽ അജൈവ മാലിന്യ ശേഖരണത്തിലും യൂസർ കളക്ഷനിലും 100% പൂർത്തീകരിച്ച ഹരിത കർമ്മ സേന അംഗങ്ങളെ ഗ്രാമപഞ്ചായത്ത് ആദരിച്ചു. ഒക്ടോബർ മാസം എടവണ്ണപ്പാറ വാർഡിൽ ടി.എം.രമയും, നവംബർ മാസം ചാലിയപ്രം വാർഡിൽ ഷീബ ഗോപി, പി.പി.ഷീബ എന്നീ ഹരിത കർമ്മ സേന അംഗങ്ങളാണ് അജൈവ മാലിന്യ ശേഖരണത്തിലും യൂസർ ഫീ കളക്ഷനിലും 100% തികച്ചത്. ഗ്രാമപഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന റിവ്യൂ മീറ്റിങ്ങിൽ മൂന്നു പേരെയും മൊമെന്റോ നൽകി ആദരിച്ചു.
പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഫീഖ് അഫ്സൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശരീഫ ചിങ്ങം കുളത്തിൽ, ക്ഷേമകാര്യ ചെയർപേഴ്സൺ ആയിഷ മാരാത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമൽ അയ്യപ്പൻകുട്ടി, മെമ്പർമാരായ അഡ്വ: എം. കെ.നൗഷാദ്, സി. പി.ബഷീർ മാസ്റ്റർ, പി.ടി. വസന്തകുമാരി, സുഹറ, ജമീല, സാബിറ, ഷമീന സലീം, സരോജിനി ഓട്ടുപാറ, സെക്രട്ടറി ടി. ടി.ഷോളി, അസിസ്റ്റന്റ് സെക്രട്ടറി ലാലി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീവിദ്യ, എം.ഇ.സി.മിനി ശിവദാസ്, പഞ്ചായത്ത് ഹരിത കർമ്മ സേന പ്രസിഡന്റ് ഷീജ, സെക്രട്ടറി ശാലിനി, ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Tags:
VAZHAKKAD


