Flash News

Nattu Media

സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇങ്ങനെ


തിരുവനന്തപുരം
: സംസ്ഥാനത്ത് പടക്കം പൊട്ടിക്കലിന് നിയന്ത്രണമേർപ്പെടുത്തി സർക്കാർ. ദീപാവലിക്ക് രാത്രി എട്ട്‌ മുതൽ 10 വരെയും ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മുതൽ 12.30 വരെയും മാത്രമേ പടക്കം പൊട്ടിക്കാവൂ. ഹരിത ട്രൈബ്യൂണലിന്റെ നിർദേശത്തേത്തുടർന്ന് ആണ് ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. ഹരിത പടക്കങ്ങൾ വിൽക്കാൻ മാത്രം അനുമതിയുള്ളൂവെന്നും ഉത്തരവ് പാലിക്കുന്നത് ജില്ലാ മജിസ്ട്രേറ്റുമാരും ജില്ലാ പൊലീസ് മേധാവിമാരും ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറഞ്ഞു.

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ടെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വെടിക്കെട്ട് ശബ്ദ, പരിസ്ഥി മലിനീകരണങ്ങൾക്ക് കാരണമാകുന്നുവെന്നും ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തികം നടപടി പ്രാബല്യത്തിൽ വരുത്തണമെന്നും നവംബർ മൂന്നിന് ജസ്റ്റിസ് അമിത് റാവൽ നിർദേശം നൽകി. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ഇടക്കാല ഉത്തരവിന് ശേഷവും വെടിക്കെട്ട് നടത്തിയാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)