Flash News

Nattu Media

കക്കാടം പൊയിലിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർ മരണപ്പെട്ടു


 ഇരുചക്രവാഹനം താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം.മലപ്പുറം വേങ്ങര സ്വദേശികളായ അസ്ലം, അര്‍ഷാദ് എന്നിവരാണ് മരിച്ചത്.കോഴിക്കോട് കക്കാടം പൊയിൽ കൂമ്പാറ റൂട്ടിലെ ആനകല്ലുംപാറ വളവില്‍ ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം

വാഹനം നിയന്ത്രണം വിട്ട് അൻപത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മൂന്ന് പേരാണ് വണ്ടിയിലുണ്ടായിരുന്നത്. മൂവരും കൊണ്ടോട്ടി കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളാണ്. ഗുരുത പരിക്ക് പറ്റിയ മുഹമ്മദ് ഡാനിയൽ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്ര പരിചരണത്തിലാണ്.

അപകടത്തില്‍ വാഹനത്തിന്റെ പിൻവശം പൂര്‍ണമായും തകര്‍ന്നു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)