ചീക്കോട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഓമാനൂർ സാമുഹിക ആരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കവചം. 25 വയസ്സിനും 55 വയസ്സിനും ഇടയിലുള്ള 21340 പേരുടെ ബോഡി മാസ്സ് ഇൻഡക്സ്, പ്രഷർ, ഷുഗർ, ക്യാൻസർ സാധ്യതകൾ എന്നിവ ആരോഗ്യ പ്രവര്ത്തകര് പരിശോധിച്ച് അവർക്ക് ആവശ്യമായ വിദഗ്ദ ചികിത്സയും ഉപദേശങ്ങളും നൽകുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.കൂടാതെ അമിത തൂക്കവും, പൊണ്ണത്തടിയുമുള്ളവരെ കണ്ടെത്തി ഇവരെ ജീവിത ശൈലീ രോഗത്തിൽ എത്താതെ നോക്കുകയും, കാൻസർ സാധ്യതകൾ മുൻകൂട്ടി കണ്ടെത്തി പാപ്സ്മിയർ, ബായോപ്സി, എന്നീ പരിശോധനകളും ചെയ്ത് ക്യാൻസർ മുന്കൂട്ടി കണ്ടെത്തുകയും ചെയ്യുന്നു. ഓമാനൂർ സാമുഹിക ആരോഗ്യ കേന്ദ്രത്തിലും, ചീക്കോട്, കുനിത്തല കടവ്, പറപ്പൂർ, പരതക്കാട് എന്നെ ആരോഗ്യ ഉപകേന്ദ്രങ്ങളിലും, വാർഡുകളിൽ പ്രത്യേകമായി സംഘടിപ്പിക്കുന്ന ക്യാമ്പുകളിലൂടെയും ജനങ്ങൾക്ക് പരിശോധനക്കുളള സൗകര്യം ലഭിക്കുമെന്ന് ഓമാനൂർ സാമുഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ അമീൻ അറിയിച്ചു.
Tags:
cheekode
