Flash News

Nattu Media

മുക്കം മന്തി ഫെസ്റ്റ് ഒരുക്കങ്ങൾ പൂർത്തിയായി


മുക്കം : ഈ മാസം 23,24,25 തിയതികളിൽ
മുംബൈയിൽ നടക്കുന്ന SSF ദേശീയ
സമ്മേളനത്തിന്റെ ഭാഗമായി, മുക്കം ഡിവിഷൻ കമ്മിറ്റി നടത്തുന്ന മുക്കം മന്തി ഫെസ്റ്റിന്റെ അവസാന ഘട്ട ഒരുക്കങ്ങൾ
പൂർത്തിയാക്കി. 

ചുരുങ്ങിയ
സമയത്തിനുള്ളിൽ 10000 ത്തോളം
ഓർഡറുകളാണ് പൊതുജനം ഏറ്റെടുത്തത്.
അധ്യാപകർ,ജീവനക്കാർ, വിദ്യാർത്ഥികൾ,വ്യാപാരികൾ,സാധാരണക്കാർ തുടങ്ങിയവർ
മന്തി ഫെസ്റ്റിൻ്റെ ഭാഗമായി.
നേരത്തെ സ്വീകരിച്ച ഓർഡർ പ്രകാരം ഫാമിലി പാക്കുകളായും കപ്പിൾപാക്കുകളായും നാളെ രാവിലെ മുതൽ വിതരണം ആരംഭിക്കും. ഉച്ചക്ക് മുൻപായി പൂർത്തീകരിക്കും വിധമാണ് വിതരണം ക്രമീകരിച്ചിട്ടുള്ളത്.

ചെറുവാടി  പാരാമൗണ്ട്  ഓഡിറ്റോറിയത്തിലേ വിശാലമായ ഊട്ടുപുരയിൽ ഇന്ന് വൈകുന്നേരം മുതൽ *'മന്തി നൈറ്റ്'* എന്ന പേരിൽ പ്രത്യേക പ്രോഗ്രാം നടക്കും. ചടങ്ങിൽ ഏകദേശം 200 ൽ അധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മന്തി ഫെസ്റ്റിന് കേരള മുസ്ലിം ജമാഅത്ത്, SYS സോൺ, സർക്കിൾ, യൂണിറ്റ് ഘടകങ്ങൾ നൽകിയ പിന്തുണക്ക് ഡിവിഷൻ കമ്മിറ്റി പ്രത്യേക നന്ദി അറിയിക്കുന്നൂ.
ഇതിനോടൊപ്പം ദേശീയ സമ്മേളനത്തിന് ലഭിച്ച ഏറ്റവും വലിയ പ്രചരണ മാർഗമായാണ് മുക്കം മന്തി ഫെസ്റ്റിനെ ഡിവിഷൻ കമ്മിറ്റി വിലയിരുത്തുന്നത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)