അരീക്കോട്: തെരട്ടമ്മൽ AUPSൽ നടന്ന KNM കിഴുപറമ്പ് കോംപ്ലക്സ് മദ്റസ്സാ സർഗമേള ഉദ്ഘാടന സമ്മേളനത്തിൻ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിഷവാസു ഉദ്ഘാടനം ചെയ്തു.
എ. അബ്ദുന്നാസർ അധ്യക്ഷനായി.
വാർഡ് മെമ്പർ ജമീല മുജീബ്, കെ അബ്ദുൽഖയ്യും സുല്ലമി (KNM മലപ്പുറം ഈസ്റ്റ് ട്രഷറർ),
AP അബ്ബാസ് (KNM ഊർങ്ങാട്ടിരി മണ്ഡലം സെക്രട്ടരി) ,കെ അബ്ദുൽ അസീസ് മാസ്റ്റർ, എന്നിവർ ആശംസകൾ നേർന്നു. കോപ്ലക്സ് സെക്രട്ടരി കെ അബ്ദുസ്സെലാം മൗലവി സ്വാഗതവും എൻ അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
സമാപന സമ്മേളനത്തിൽ ടി. മുഹമ്മദലി അധ്യക്ഷനായി. ശിഹാബുദ്ധീൻ അൻവാരി, പി.പിഹമീദ് മാസ്റ്റർ,ഇ.കെ ബരീർ അസ്ലo, കെസി ഷൗക്കത്തലി, സി .ഷൗക്കത്തലി
കെ കെ ഇബ്രാഹിംകുട്ടി, എം മുഹമ്മദലി എന്നിവർ സംസാരിച്ചു. വിജയികളായ 441 പോയൻറ് നേടിക്കൊണ്ട് അൻവാറുൽ ഇസ്ലാം മദ്റസ്സ ന്യു ബസാൻ കുനിയിൽ ഒന്നാം സ്ഥാനവും, 438 പോയൻറ് നേടി നൂറുൽ ഇസ്ലാം മദ്രസ്സ വാദിനൂർ രണ്ടാം സ്ഥാനവും, 433 പോയന്റ് നേടി തഹ്‌ലിമുസ്സിബിയാൻ മദ്റസ തൃക്കളയൂർ മൂന്നാം സ്ഥാനവുംനേടി. വിജയികൾക്ക് EKM പന്നൂർ ട്രേഫികൾ നൽകി

