ചെറുവാടി: അടിക്കടിയുള്ള ചാർജ് വർധനയിലൂടെ ഇടതു മുന്നണി സർക്കാർ സാധാരണക്കാർക്ക് കനത്ത വൈദുതാഘാതമാണ് ഏല്പിക്കുന്നതെന്ന് കെ.വി അബ്ദുറഹിമാൻ പറഞ്ഞു.
കൊടിയത്തൂർ പഞ്ചായത്ത് മുസ് ലിം ലീഗ് കമ്മറ്റിയുടെ നേത്രത്വത്തിൽ അന്യായമായ വൈദ്യൂതി നിരക്ക് വർദ്ധനവിനെതിരെ പാതിരാസമരം ചെറുവാടി ചുള്ളിക്കാപറമ്പിൽ കൊടിയത്തൂർ പഞ്ചായത്ത് യൂഡിഫ് ചെയർമാൻ കെ.വി അബ്ദുറഹിമാൻ സാഹിബ് ഉത്ഘാടനം ചെയ്തു . ചടങ്ങിൽ മുസ് ലിം ലീഗ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ്റ് എൻ.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു .
ചടങ്ങിൽ മണ്ഡലം മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് മജീദ് പുതുക്കുടി, മുസ് ലിം പഞ്ചായത്ത് ഭാരവാഹികളായ പി.പി ഉണ്ണിക്കമ്മു, ഷാബുസ് അഹമ്മദ്, എൻ ജമാൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, പി.ടി കുഞ്ഞിരായിൻ, കെ.വി നിയാസ്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ പഞ്ചായത്ത് മുസലിം ലീഗ് ജനറൽ സെക്രട്ടറി മജീദ് മൂലത്ത് സ്വഗതവും ചാലിൽ സലാം നന്ദിയും പറഞ്ഞു.
.jpg)