ചെറുവാടി: ചെറുവാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സന്നദ്ധ സേവന വിഭാഗങ്ങളായ NSS, SCOUT, GIUDES, JRC, SSSS എന്നിവയിലെ വളണ്ടിയർമാർക്ക് ഏകദിന പരിശീലന ക്യാമ്പ് " *സന്നദ്ധം*" സംഘടിപ്പിച്ചു.വിളമ്പരറാലിയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്, മുക്കം ഫയർസ്റ്റേഷന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ പരിശീലനം നടത്തി, ശാസ്ത്രവും സയൻസും എന്ന വിഷയം മാജിക് ഷോ യിലൂടെ up അബ്ദുൽ നാസർ മാസ്റ്റർ മനോഹരമായി അവതരിപ്പിച്ചു, ചെറുവാടി അങ്ങാടിയും സ്കൂൾ ക്യാമ്പസും ആദ്യാപകരായ mv അബ്ദുറഹ്മാൻ മാസ്റ്റർ,സുജിത്ത് മാസ്റ്റർ,മുജീബ്മാസ്റ്റർ,ആയിഷ ടീച്ചർ, ഷെറീന ടീച്ചർ ഫെമിന, ബജീന,ശർഫിയ, അജില വിജി, മുഹ്സിന എന്നീ അധ്യാപകർ ശുജീകരണ പ്രവർത്തികൾക്ക് നേ തൃത്വം നൽകി.
പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അധ്യക്ഷ ദിവ്യ ഷിബു നിർവഹിച്ചു. PTA പ്രസിഡന്റ് ശരീഫ് കൂട്ടക്കടവത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ മജീദ് രിഹ്‌ല മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്,SMC ചെയർമാൻ ആസാദ് മാസ്റ്റർ, PTA വൈസ് പ്രസിഡന്റ് ബഷീർ പാലാട്ട്, ഹെഡ്മിസ്ട്രസ് നിഷ MN, കണ്ണൻ ചെറുവാടി, കരീം ചെറുവാടി, നിസാം KV തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഷക്കീബ് കീലത്ത് സ്വാഗതവും മജീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
