Flash News

Nattu Media

പനിനീർ പൂക്കളേ..' :കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിലെ ശിശുദിനാഘോഷം ശ്രദ്ധേയമായി


കൊടിയത്തൂർ
: ശിശുദിനത്തോടനുബന്ധിച്ച് കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ 'പനിനീർ പൂക്കളേ..' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം ശ്രദ്ധേയമായി. നെഹ്രു വേഷധാരികളോടൊപ്പം പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി കെജി - എൽ പി വിദ്യാർഥികളും അണിചേർന്ന ശിശുദിന റാലിയിൽ ബോംബിട്ടു കൊലചെയ്യപ്പെടുന്ന ഫലസ്ത്വീൻ മക്കൾക്ക് ഐക്യദാർഢ്യവുണ്ടായിരുന്നു. ക്വിസ്, പ്രസംഗം, ചിത്രപ്രദർശനം എന്നിവയും നടന്നു. 'ഒരച്ഛൻ മകൾക്കയച്ച കത്ത് ' എന്ന തലക്കെട്ടിൽ നിശ്ചലദൃശ്യവും അവതരിപ്പിച്ചു.

ഹെഡ്മാസ്റ്റർ ടി കെ ജുമാൻ ഉദ്ഘാടനം ചെയ്തു. വി പി സമീറ അധ്യക്ഷത വഹിച്ചു.
ടി റസിയ, സൗമ്യ പന്നിക്കോട്, ലുലു അബ്ദുറഹ്മാൻ , ടി ബിശ്ർ എന്നിവർ സംസാരിച്ചു.
റാഹില ചെറുവാടി സ്വാഗതവും സഫീറ ചേന്ദമംഗലൂർ നന്ദിയും പറഞ്ഞു.
ബിന്ദു, സാറ, ഹഫ്സത്ത് , ഇയാസ് , അർഷദ് , ഫവാസ് , അബ് ല ഫാത്തിമ എന്നിവർ നേതൃത്വം നൽകി.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)