Flash News

Nattu Media

യുക്തിവാദവും ലിബറലിസവും സാമൂഹ്യതിന്മ - എസ്.കെ.എസ്.എസ്.എഫ് പടർപ്പ് ക്യാമ്പ്


മാവൂർ
: പുതുതലമുറയെ അധാർമികതയിലേക്ക് നയിക്കുന്ന യുക്തിവാദവും, മാന്യതയുടെ സീമകൾ ലംഘിക്കുന്ന ലിബറലിസവും സാമൂഹ്യ തിന്മയാണെന്നും, ഉത്തമസമൂഹ നിർമ്മിതിക്ക്  ധാർമ്മികതയിലൂന്നിയ വിദ്യാഭ്യാസ പദ്ധതികൾ അനിവാര്യമാണെന്നും എസ്.കെ.എസ്.എസ്.എഫ് എൻ.ഐ.ടി മേഖല പടർപ്പ് പ്രതിനിധി ക്യാമ്പ് അഭിപ്രായപ്പെട്ടു. സത്യം, സ്വത്വം, സമർപ്പണം എന്ന പ്രമേയത്തിൽ മാവൂരിൽ നടക്കുന്ന പടർപ്പ് സമ്മേളനത്തിന്റെ ഭാഗമായി പാറമ്മൽ ക്രസന്റ് സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച പ്രതിനിധി ക്യാമ്പിൽ വിവിധ ശാഖകളിൽ നിന്ന് മുന്നോറോളം പ്രതിനിധികൾ പങ്കെടുത്തു. എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അലി അക്ബർ മുക്കം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസ്സുദ്ദീൻ പാഴൂർ അധ്യക്ഷനായി. ജില്ലാ ട്രഷറർ ഫൈസൽ ഫൈസി മടവൂർ മുഖ്യാതിഥിയായി. സ്വാഗതസംഘം ഫിനാൻസ് ചെയർമാൻ മുരട്ടീരി അബ്ദുറഹ്‌മാൻ പതാക ഉയർത്തി. മഹല്ല് ഖത്വീബ് കെ. മുഹമ്മദ്‌ ബാഖവി പ്രാർത്ഥന നടത്തി. അൻവർ സ്വാദിഖ്‌ ഫൈസി താനൂർ, ജസീൽ കമാലി, സിറാജ് മാസ്റ്റർ പുത്തൂർമഠം വിവിധ സെഷനുകളിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന സെക്രട്ടറി ഒ. പി അഷ്‌റഫ്‌ മൗലവി, അബ്ദുൽ കരീം നിസാമി,
അഷ്‌റഫ്‌ റഹ്‌മാനി, പി. എം അഹ്‌മദ്‌ കുട്ടി, പി.എം.സി മുഹമ്മദ്‌, സലാം മാസ്റ്റർ മലയമ്മ, സയ്യിദ് ഫിർദൗസ് തങ്ങൾ, അബ്ദുറസാഖ് മുസ്‌ലിയാർ മലയമ്മ,
ഷാഫി ഫൈസി പൂവ്വാട്ടുപറമ്പ്, റഊഫ് പാറമ്മൽ, , സ്വാബിർ ഖാസിമി, അഷ്‌കർ പൂവ്വാട്ടുപറമ്പ്, മുദ്ദസിർ ഫൈസി, ഷാഹുൽ ഹമീദ് ഫൈസി, അബ്ദുള്ളക്കുട്ടി ഹുദവി, സൈദ് അലവി മാഹിരി ആയംകുളം,  ശുകൂർ പാറമ്മൽ, ഹനീഫ പാറമ്മൽ, നസീം കെ.വി, ലത്തീഫ് പി.സി സംബന്ധിച്ചു.
ഇന്ന് വൈകുന്നേരം മാവൂരിൽ നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ്‌ സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഉപാധ്യക്ഷൻ സത്താർ പന്തല്ലൂർ, ശുഐബുൽ ഹൈതമി വാരാമ്പറ്റ പ്രഭാഷണം നടത്തും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)