Flash News

Nattu Media

ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു


ചെറുവാടി
:ഫലസ്തീനിൽ ഹമാസ്  നടത്തുന്നത് സ്വാതന്ത്ര്യ പോരാട്ടമാണെന്ന് ഡോ: പി.ജെ വിൻസെന്റ് പറഞ്ഞു . ചെറുവാടി പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളെ പോലും പേടിക്കുന്ന ലോകത്തിലെ  ഭീകര രാഷ്ട്രമാണ് ഇസ്രായേൽ. ജനീവ കരാറിലെ  യുദ്ധവുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും നഗ്നമായി ലംഘിച്ചാണ് ഇസ്റായേൽ ഫലസ്തീനിൽ ക്രൂരമായ അതിക്രമങ്ങൾ നടത്തുന്നതെന്നും സയണിസ്റ്റ് ഭീകരതക്കെതിരെ മനുഷ്യാവകാശ പോരാട്ടങ്ങൾ ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. പൊതു സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.വി അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.


 ഇ രമേഷ് ബാബു, ഇ.എൻ ഇബ്രാഹിം മൗലവി , അശ്റഫ് കൊളക്കാടൻ , രിഹ് ല മജീദ് , അസ് ലം ചെറുവാടി , കെ വി സലാം മാസ്റ്റർ എന്നിവർ സംസാരിച്ചു .കെ വി അബ്ദുല്ല സ്വാഗതവും കെസി അൻവർ നന്ദിയും പറഞ്ഞു ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് നിയാസ് ചെറുവാടി , കെ ജി മുജീബ് , കെ.ടി ലത്തീഫ് , ശമീർ സി.പി , ഇസ്മാഈൽ കെ.ടി , ശരീഫ് അക്കരപറമ്പിൽ , യൂസുഫ് EN , രവീന്ദ്രൻ മാസ്റ്റർ , SA നാസർ ,  കെ.വി നിയാസ് , മുഹമ്മദ് കുറുവാടങ്ങൽ എന്നിവർ റാലിക്ക് നേതൃത്വം കൊടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)