Flash News

Nattu Media

നൗഷാദ് അസോസിയേഷൻ സ്ഥാപക ദിനം ആചരിച്ചു


പാലക്കാട്
: നൗഷാദ് അസോസിയേഷൻ   സ്ഥാപക ദിനമായ നവംബർ 3ന് പാലക്കാട് ജില്ലാ കമ്മിറ്റി വിവിധ സേവന പ്രവർത്തനങ്ങളോടെ ആചരിച്ചു. 

2018 നവംബർ 3ന് സ്ഥാപിതമായ അസോസിയേഷന്റെ പ്രവർത്തനം ഇപ്പോൾ 14 ജില്ലകളിലും  ജിസിസിയുടെ 6 പ്രവിശ്യകളിലും പ്രവർത്തിച്ചുവരുന്നു സന്തോഷം മധുരം നൽകി പങ്കിട്ടു.   

ചടങ്ങിൽ നൗഷാദ് അസോസിയേഷൻ സ്ഥാപകനായ നൗഷാദ് ആലവിയെ സംസ്ഥാന ജനറൽ സെക്രട്ടറി കെവി നൗഷാദ് പോബ്സൺ ആദരിക്കുകയും  ചെയ്തു.  

പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ നൗഷാദ് മാർക്കും അഭിമാനകരമാണെന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും, ജിസിസി പ്രവിശ്യകളിലും ഇന്ന് വിവിധ ചടങ്ങുകൾ  നടക്കുന്നതായും   കെ വി അഭിപ്രായപ്പെട്ടു.


സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് ഒച്ചായി അധ്യക്ഷത വഹിച്ചു.  

പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൗഷാദ് ആലവി പ്രമേയം അവതരിപ്പിച്ചു. 
 
പാലക്കാട് ജില്ലാ പ്രസിഡന്റ് നൗഷാദ് അകത്തെത്തറ, ജനറൽ സെക്രട്ടറി നൗഷാദ് കിനാവല്ലൂർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)