നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജിംഗിൾ ബെൽസ് 2023 എന്ന പേരിൽ ക്രിസ്മസ് ആഘോഷവും ഖേലോ ഇൻഡ്യ പാരാഗെയിംസിൽ ജേതാവും ഗോൾഡൻ ഗ്ലൗവും നേടിയ ഷാരോണിനുള്ള സ്വീകരണവും സംഘടിപ്പിച്ചു.
ചടങ്ങിന് ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ കെ.വി. സ്വാഗതവും പ്രിൻസിപ്പാൾ ശ്രീമതി ഹസീല എം.കെ അദ്ധ്യക്ഷതയും വഹിച്ചു. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യനാരായണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും PTA പ്രസിഡന്റുമായ ശ്രീ യാസർ എം.കെ ഷാരോണിനെയും കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ശ്രീ ജോസഫ് പുത്തൻപുരയ്ക്കൽ ക്രിസ്മസ് സന്ദേശം നല്കി.MPTA വൈസ് പ്രസിഡന്റ് ശ്രീമതി. റെനി ജയപ്രകാശ്, നീലാരവം എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ഹരിദാസ്, ശ്രീ ചന്ദ്രബാബു, ശ്രീ. എളമന സുബ്രഹ്മണ്യൻ, ശ്രീ.ദിലീപ് കുമാർ ,ശ്രീ.വിജയൻ , ശ്രീ അബ്ദുസലാം മുണ്ടോളി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്‌റ്റാഫ് സെക്രട്ടറി ശ്രീ നാസർ ചടങ്ങിന് നന്ദി പറഞ്ഞു. കരോൾ ഗാനം, കേക്ക് വിതരണം, ഗിവിങ്ങ് ട്രീ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.