Flash News

Nattu Media

ചാലിയാറിലൂടെ തോണി യാത്ര,കിഴുപറമ്പ് GVHSS സഹവാസ ക്യാമ്പ് ആവേശമായി


കിഴുപറമ്പ്
GVHSS ലെ ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കുമായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി നടത്തിയ ചാലിയാർ തോണി യാത്ര അവിസ്മരണീയ മായി. ക്രിസ്തുമസ് അവധിക്കാലം ആനന്ദകരമാക്കുന്നതിനായാണ് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്.
പാവനാടകം, വാനനിരീക്ഷണം, രക്ഷാകർതൃ സംഗമം. ശാസ്ത്ര പരീക്ഷണങ്ങൾ, നാടൻ പാട്ട്, യോഗ, ക്യാമ്പ് ഫയർ എന്നിവയുൾപ്പടെയുള്ള "ഓർമ്മച്ചെപ്പ്" ദ്വിദിന സഹവാസ ക്യാമ്പിലൂടെ അറിഞ്ഞ് പഠിക്കുകയാണ് കിഴുപറമ്പ് GVHSS ലെ കുട്ടികൾ.PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത്,SMC ചെയർമാൻ ME ഫസൽ,SPG ചെയർമാൻ വി. നിസാമുദ്ധീൻ,PTA വൈസ് പ്രസിഡണ്ട് എം.കെ. അഫ്സൽ ബാബു, അധ്യാപകരായ വി .ഷഹീദ് , കെ. സൈഫുദ്ധീൻ, എ. ജംഷിയ, അൻവർ സാദിഖ് വൈ.പി, മുഹമ്മദലി കാരങ്ങാടൻ എന്നിവർ നേതൃത്വം നൽകി.
 ചാലിയാർ യാത്രയിൽ 
സിവിൽ ഡിഫൻസ് വിംഗ്, KMCC , റെസ്ക്യൂ ലീഗ്, വൺഡയരക്ഷൻ ക്ലബ്ബ് തുടങ്ങിയവർ ചായയും സഹായവുമായി കൂട്ട് ചേർന്നു. ക്യാമ്പ്  ശനിയാഴ്ച വൈകീട്ട് സമാപിക്കും

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)