വാഴക്കാട് ഗ്രാമപഞ്ചായത്ത് 2024-2025 വാര്‍ഷിക പദ്ധതി രൂപീകരണം വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പൊതുഭരണവും ധനകാര്യവും, കൃഷി, മൃഗസംരക്ഷണം-ക്ഷീരവികസനവും, പ്രാദേശിക സാമ്പത്തിക വികസനം, ദാരിദ്യലഘൂകരണം, സമൂഹ്യനീതി, വനിതകളുടെയും കുട്ടികളുടെയും വികസനം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം, ആരോഗ്യം, കുടിവെള്ളം-ശുചിത്വം, വിദ്യഭ്യാസ-കലാ-സംസ്‌കാര-യുവജനകാര്യം, പൊതുമരാമത്ത്, ജൈവവൈവിധ്യമാനേജ്മെന്റ്-കാലാവസ്ഥവ്യതിയാനം-പരിസ്ഥിതി സംരക്ഷണം-ദുരന്തനിവാരണം എന്നീ പതിമൂന്ന് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷെരീഫ ചിങ്ങംകുളത്തില്‍ അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം സീനിയര്‍ ക്ലര്‍ക്ക് മുഹമ്മദ് അബ്ദുറഹ്‌മാനും, വരാനുള്ള പദ്ധതിയുടെ വിശകലനം ചന്ദ്രന്‍മാസറ്റര്‍ മുണ്ടുമുഴിയും നടത്തി. അതാത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ കൂടിയിരുന്ന് അടുത്ത വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള ചര്‍ച്ച നടത്തി.
യോഗത്തില്‍ സ്ഥിരം സമിതി അംഗങ്ങളായ റഫീഖ് അഫ്സല്‍, ആയിശമാരാത്ത്, തറമ്മല്‍അയ്യപ്പന്‍കുട്ടി, പഞ്ചായത്ത് അംഗങ്ങളായ അഡ്വ.എം.കെ.നൗഷാദ്, മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, സി.പി.ബഷീര്‍മാസ്റ്റര്‍, പി.ടി.വസന്തകുമാരി, ഷെമീനസലീം, സുഹറ, സരോജിനി, സാബിറ, അബ്ദുല്‍റഷീദ്, കോമള, ജൈസല്‍എളമരം, അലിഅക്ബര്‍ഊര്‍ക്കടവ്, സുരേഷ്‌കുമാര്‍, ഷിബുഅനന്തായൂര്‍, സി.ഡി.എസ്.ചെയര്‍പേഴ്സണ്‍ ഷറഫുന്നീസ, കെ.അലി, ഷുക്കൂര്‍ വാഴക്കാട്, പഞ്ചായത്ത് ഇംപ്ലീമെന്റിംഗ് ഓഫീസര്‍മാര്‍, വിവിധ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD

