മുക്കം: മുക്കം മുൻസിപ്പാലിറ്റി സ്വതന്ത്ര കർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച കർഷകൻ എം. കെ അബ്ദുൽ കാദർ ഹാജിയെ ആദരിച്ചു . തിരുവമ്പാടി മണ്ഡലം മുസ്ലിം ലീഗ് ജ: സെക്രട്ടറി പി. ജി മുഹമ്മദ് പൊന്നാട അണിയിച്ചു.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എ. എം അബൂബക്കർ ആദ്യക്ഷദവഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ദാവൂദ് മുന്താലം, കർഷക സംഘം ജ: സെക്രട്ടറി നടുക്കണ്ടി അബൂബക്കർ,ശരീഫ് അമ്പലക്കണ്ടി,മുനീർ മുന്താലം, അസിസ് വരിക്കലിൽ സംസാരിച്ചു. സെക്രട്ടറി മുസ്തഫ സ്വാഗതം പറഞ്ഞു.
