Flash News

Nattu Media

അതിരുവിട്ട് പോലീസ് അതിക്രമം:വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി


വാഴക്കാട്
: സി.പി.എം ക്രിമിനലുകളും, പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും, മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് പ്രവർത്തകർക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തിൽ ഡിജിപി ഓഫീസിലേക്ക്  നടത്തിയ  പ്രതിഷേധ മാർച്ചിനെതിരെ   ടിയർ ഗ്യാസും, ജലപീരങ്കിയും, പ്രയോഗിച്ച് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ, എംപിമാർ,പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താൻ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയിൽ പ്രതിഷേധിച്ച്  വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ എടവണ്ണപ്പാറയിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.


വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം, മുൻ പ്രസിഡണ്ട് പി.കെ. മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആദം ചെറുവട്ടൂർ, പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി സി.പി അബൂബക്കർ , വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് യു കെ അസൈൻ മുണ്ടുമുഴി, ദളിത് കോൺഗ്രസ് വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് ഇൻ ചാർജ് ബാബു എടക്കണ്ടി,  മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഷംസു മപ്രം, ശ്രീദാസ് വെട്ടത്തൂർ, മുസ്തഫ വാഴക്കാട്, കെ.ടി ഷിഹാബ്,  സതീശൻ എടവണ്ണപ്പാറ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് സുനിൽകുമാർ നൂഞ്ഞിക്കര, ഗ്ലോബൽ OICC സെക്രട്ടറി മാനുട്ടി കുനിക്കാടൻ ,വാർഡ് മെമ്പർ സി.കെ. റഷീദ്, മണ്ഡലം പ്രതിനിധികളായ എം എ ഹസ്സൻ ബാബു, കാളൂർ അബൂബക്കർ മാസ്റ്റർ,  സേവാദൾ ജില്ല സെക്രട്ടറി ശ്രീധരൻ , മണ്ഡലം പ്രസിഡണ്ട് വികാസ്, വാർഡ്- ബൂത്ത്  കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറുമാരായ ബാബു വടക്കേടത്ത്, റിയാസ് വാഴക്കാട്, ചെറിയാപ്പു ചെറുവായൂർ, മുഹമ്മദാലി വാലില്ലാപുഴ, ആസാദ് മപ്രം, എ.സി. മുനീർ ബാബു, നൗഫൽ കാക്കാട്, നാറ്റൂർ അബ്ദുൽ കരീം, ഒ ഹരിദാസൻ, മൈനോറിറ്റി കോൺഗ്രസ്സ് ഭാരവാഹികളായ ബഷീർ വാലില്ലാപുഴ, മൻസൂർ പൊറ്റമ്മൽ, ഫാസിൽ വാഴക്കാട്, സുൽഫിക് വാഴക്കാട് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)