Flash News

Nattu Media

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കീഴുപറമ്പ് ഗ്രാമപഞ്ചായത്ത്‌ വാർഡ് മൂന്നിലെ പുളിയപറമ്പ് കോളനി കുടിവെള്ള പദ്ധതി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സഫിയ ഹുസൈൻ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. പി. എ റഹ്മാൻ അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ്മെമ്പറും വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ സഹ് ല മുനീർ സ്വാഗതം പറഞ്ഞു.

ഒരുപാട് കാലത്തെ കോളനി നിവാസികളുടെ സ്വപ്നമാണ് സാക്ഷാ ത്കരിച്ചത്. ഓരോ വീട്ടിലും കുടിവെള്ളം ലഭ്യമാവുക എന്നത് കോളനി നിവാസികൾക്ക് ഏറെ ആശ്വാസം നൽകിയിരിക്കുകയാണ്.

ചടങ്ങിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. അബൂബക്കർ മാസ്റ്റർ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി. കെ. അസ്‌ലം, ഏഴാം വാർഡ് മെമ്പർ അബ്ദു റഹ്മാൻ,വാർഡ് വികസന സമിതി അംഗങ്ങളായ എം. പി. സുബൈർ,ലത്തീഫ്. സി, ഷെരീഫ്, ബഷീർ ചോലക്കൽ ,മുനീർ സി.കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കോളനി നിവാസികളും പരിസര പ്രദേശക്കാരും സംബന്ധിച്ച ചടങ്ങിന് വാർഡ് വികസനസമിതി കൺവീനർ ജാഫർ. കെ നന്ദി അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)