Flash News

Nattu Media

വാഴക്കാട് - വാഴയൂർ- ചീക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാഴക്കാട് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു


വാഴക്കാട്: മു ഖ്യമന്ത്രിയുടെ അംഗരക്ഷകരും, പോലീസും, സി.പി.എം ഗുണ്ടകളും ചേര്‍ന്ന്   കെ.എസ് യു - യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ അകാരണമായി തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ പോലീസ് സറ്റേഷനുകളിലേക്കും നടത്തുന്ന ബഹുജന മാർച്ചിൻ്റെ ഭാഗമായ്  വാഴക്കാട് - വാഴയൂർ- ചീക്കോട് മണ്ഡലം  കോണ്‍ഗ്രസ്   കമ്മിറ്റികളുടെ നേതൃത്വത്തില്‍ 
വാഴക്കാട് പോലീസ് സ്റ്റേഷനിലേക്ക്  മാര്‍ച്ച് നടത്തി. വാഴക്കാട് ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്ന് ആരംഭിച്ച് മാർച്ച്  വാഴക്കാട് പോലീസ് സ്റ്റേഷൻ പരിസരത്ത് പോലീസ് തടഞ്ഞു.


ചീക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബാലൻ മാസ്റ്റർ മാർച്ച്
ഉൽഘാടനം ചെയ്തു

 വാഴക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു
 


വാഴയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട്
ദിനേശൻ കടവ് സ്വാഗതം പറഞ്ഞു.

വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസ്ലം മാസ്റ്റർ  എന്നിവർ മുഖ്യ പ്രസംഗം നടത്തി.

 ഡി.സി.സി മെമ്പർ എം. മാധവൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഇ. കെ ഫാറൂഖ്, ഒ. വിശ്വനാഥൻ, ചക്രപാണി, പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞുട്ടി പൊന്നാട്, സേവാദൾ ജില്ലാ പ്രസിഡണ്ട് പി. സുരേന്ദ്രൻ,  ചീക്കോട് വാഴയൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻമാരായ റിയാസ് ഓമാനൂർ, ബഷീർ ചണ്ണയിൽ, മഹിള കോൺഗ്രസ്സ് ജില്ല ജനറൽ സെക്രട്ടറി ആലുങ്ങൽ ആമിന, പ്രവാസി കോൺഗ്രസ്സ് ജില്ല സെക്രട്ടറി സി.പി അബൂബക്കർ , വാഴക്കാട് ബ്ലോക്ക് പ്രസിഡണ്ട് യു.കെ. അസൈൻ എന്നിവർ പ്രസംഗിച്ചു.


മഹിള കോൺഗ്രസ്സ് ജില്ല സെക്രട്ടറി ഷിബിലി ഷാൻ നന്ദി പറഞ്ഞു.

നവകേരള യാത്ര അക്രമയാത്രയാകുകയും , ജനങ്ങള്‍ പൊറുതി മുട്ടുകയും ചെയ്ത സാഹചര്യത്തില്‍  അതിനെ ചെറുക്കാനുള്ള കോൺഗ്രസിന്റെ പോരാട്ടത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചിൽ
കോണ്‍ഗ്രസ് ബ്ലോക്ക് - മണ്ഡലം - വാർഡ് ഭാരവാഹികൾ  പോഷകസംഘടന ബ്ലോക്ക് - മണ്ഡലം  ഭാരവാഹികൾ വാർഡ് - ബൂത്ത് - കോൺഗ്രസ്സ് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)