Flash News

Nattu Media

കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജന്മദിന പദയാത്ര സംഘടിപ്പിച്ചു


കൊടിയത്തൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 139 ജന്മദിനത്തോടനുബ ന്ധിച്ച് കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി  ജന്മദിന പദയാത്രസംഘടിപ്പിച്ചു. കോൺഗ്രസിന്റെ സീനിയർ നേതാവായ പി ഉപ്പേരനിൽ നിന്നും പതാക സ്വീകരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ അബ്ദു പാറപ്പുറം പദയാത്രക്ക് നേതൃത്വം നൽകി.മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം സിറാജുദ്ദീൻ പദയാത്ര ഉദ്ഘാടനം ചെയ്തു.ബഷീർ തോട്ടകുത്ത് അധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ കെ.പി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിമാരായ ലത്തീഫ് കെ ടി സ്വാഗതവും ബാബു പരവരിയിൽ നന്ദിയും പറഞ്ഞു. ഗോതമ്പ് റോഡ് വച്ച് നടന്ന സമാപന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി സി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡണ്ട് ബഷീർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് മുഹമ്മദ് ദിഷാൽ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി ഹരിദാസൻ മാസ്റ്റർ സ്വാഗതവും ജാഥാ ക്യാപ്റ്റൻ അബ്ദു പാറപ്പുറത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മെമ്പർമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാർ, മഹിളാകോൺഗ്രസ് പ്രസിഡണ്ട് ,മണ്ഡലം ഭാരവാഹികൾ ബൂത്ത് പ്രസിഡണ്ടുമാർ തുടങ്ങി നിരവധിപേർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)