Flash News

Nattu Media

പോത്തുകുട്ടി വളർത്തൽ. വിതരണ ഉദ്ഘാടനം ചെയ്തു


പന്നിക്കോട്
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പോത്തുകുട്ടികളെ വിതരണം ചെയ്തു.  പഞ്ചായത്തിലെ 75 ഗുണഭോക്താക്കൾക്കാണ് പോത്തുക്കുട്ടികളെ വിതരണം ചെയ്തത്. ഇതിനായി 5 ലക്ഷം രൂപയാണ് ചിലവഴിച്ചത്. മുണ്ടോട്ടുകുളങ്ങര വെറ്റിനറി ഡിസ്പെൻസറി വഴിയാണ് പദ്ധതി നടപ്പിലാക്കിയത്. പോത്തുകുട്ടി വിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്  ദിവ്യ ഷീബു നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, പഞ്ചായത്ത് അംഗങ്ങളായ കരീം പഴങ്കൽ, രതീഷ് കളക്കുടിക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)