Flash News

Nattu Media

മാക്കലിലെ മാലാഖ

🖊️ അനിൽ മണ്ണത്തൂർ




ഞാൻ കൊടിയത്തൂർ P H C യിൽ എത്തി ഏതാനും വർഷങ്ങൾക്ക് ശേഷമാണ് അവിടെ പാലിയേറ്റീവ് പ്രസ്ഥാനം പച്ച പിടിക്കാൻ തുടങ്ങിയത്.  അന്നൊക്കെ എനിക്ക് പാലിയേറ്റീവിനെ കുറിച്ച് കേട്ടറിവ് പോലുമുണ്ടായിരുന്നില്ല. വീട്ടിലെ കിടപ്പു രോഗികളെ സന്ദർശിക്കുന്ന ഒരു വിഭാഗമെ ന്നാണ് ആദ്യം ഗ്രഹിച്ചത്.
            പിന്നീടാണ് പാലിയേറ്റീവ്‌ സിസ്റ്റർ സലീജയെ പരിചയപ്പെടുന്നത്. ഓർമ ശരിയാണങ്കിൽ 2010 -2011 ലാണ് അവർ മാക്കൽ ആശുപാത്രിയിൽ സേവനമാരംഭിച്ചത്.
   അന്ന് മുതലുള്ള അവരുടെ ഓരോ പ്രവർത്തനവും കൊടിയത്തൂർ പഞ്ചായത്തിന്റെ പാലിയേറ്റീവിന് വേണ്ടിയായിരുന്നു. ദേശീയ തലത്തിൽ വരെ ഇവിടത്തെ പാലിയേറ്റിവിനെ എത്തിക്കുന്നതിൽ വളണ്ടിയർമാർക്കൊപ്പം ഞങ്ങളുടെ സിസ്റ്ററും മുൻ നിരയിൽ ഉണ്ടായിരുന്നു.  
       സലീജയുടെ സഹായം സ്വീകരിക്കാത്ത ഒരു വീടുപോലും കൊടിയത്തൂരിൽ ഉണ്ടാവില്ല എന്നതാണ് വാസ്തവം. 
         എന്റെ ഭാര്യയുടെ അമ്മ സുഖമില്ലാതിരുന്ന സന്ദർഭങ്ങളിൽ പലപ്പോഴും അവരുടെ സഹായം ലഭ്യമായിട്ടുണ്ട്. കൊടിയത്തൂരിലെ വീടുകളിൽ അവർക്ക് ലഭിച്ചിരുന്ന സീകാര്യതയെ കുറിച്ച് വളർണ്ടിയറും, ഡ്രൈവറുമായ ശിഹാബ് പറഞ്ഞ് തന്നിട്ടുണ്ട്. അവർ ചെല്ലേണ്ട ദിവസങ്ങളിൽ വല്ല കാരണവശാലുമെത്തിയില്ലെങ്കിൽ ചില കിടപ്പു രോഗികൾ അസ്വസ്ഥരാകുമായിരുന്നത്ര.
     സ്വന്തം ആരോഗ്യപ്രശ്നങ്ങളെ അവഗണിച്ചും രോഗികൾക്കായ് സമയം കണ്ടെത്താൻ അവർ ശ്രമിച്ചിരുന്നു. ഒരിക്കൽ പാലിയേറ്റിവ് രോഗിക്ക് ഒ.പി ടിക്കറ്റ് കിട്ടാൻ വൈകിയതിൽ അവർ എന്നോട് പ്രകോപിതയായതും ഞാൻ ഓർക്കുന്നു.  
         മൂന്ന്,നാല് വർഷം മുൻപ് സ്കൂൾ കലോത്സവത്തിന് എന്റെ മകളെ ഒരുക്കാൻ പോയ ഭാര്യ തിരിച്ചെത്തിയപ്പോൾ 'എല്ലാ അമ്മമാരും ഉണ്ടായിരുന്നു, സലീജ മാത്രം ഉണ്ടായില്ല അവളുടെ മോളെ ടീച്ചർമാര ഒരുക്കിയത്'.
    'സലീജക്ക് എവിടെയാ സമയം'
രാവും പകലും രോഗികളാ അവരുടെ മനസിൽ ഞാൻ പറഞ്ഞു.

 കുറഞ്ഞ കാലത്തേക്ക് ലീവിൽ പോകുന്ന സലീജ സിസ്റ്റർക്ക് ഇന്ന് ആശുപത്രിയിൽ ഒരുക്കിയ സ്നേഹാദരം ചടങ്ങിനോടനുബന്ധിച്ച് ഉയർന്നുവന്ന ചിന്തകളാണ് ഇവിടെ കുറിച്ചത്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)