കിഴുപറമ്പ് GVHSS ൽ ഏഴാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കുമായി നടത്തിയ "ഓർമ്മച്ചെപ്പ് " ദ്വിദിന സഹവാസ ക്യാമ്പ് മലപ്പുറം ജില്ലാ പഞ്ചായത്ത് മെംബർ റൈഹാനത്ത് കുറുമാടൻ ഉദ്ഘാടനം ചെയ്തു.
PTA പ്രസിഡണ്ട് ഇ.സി. ജുമൈലത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ വി .ഷഹിദ് മാസ്റ്റർ ക്യാമ്പ് വിശദാംശങ്ങൾ നൽകി. SMC ചെയർമാൻ ME ഫസൽ,PTA അംഗങ്ങളായ KT അൻവർ, മുനാദിർ കാരാട്ട്, എം.എസെറാബാനു ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ കെ.സുരേഷ് സ്വാഗതവും SRG കൺവീനർ കെ. സൗബിന നന്ദിയും പറഞ്ഞു.
പാവനാടകം, ചാലിയാർ തോണി യാത്ര, വാന നിരീക്ഷണം, ശാസ്ത്ര പരീക്ഷണങ്ങൾ, വാം അപ്, നാടൻ പാട്ട്, രാത്രിയുറക്കം, ക്യാമ്പ് ഫയർ തുടങ്ങിയ വ്യക്തിത്വ വികാസനത്തിന് സഹായിക്കുന്ന വിവിധങ്ങളായ പരിപാടികളാണ് രണ്ട് ദിവസത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പ് ശനിയാഴ്ച വൈകീട്ട് സമാപിക്കും
Tags:
KIZHUPARAMB

