ചെറുവാടി ജനകീയ കൂട്ടായ്മ 2024 വർഷത്തെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗ് ചേർന്നു.പ്രസ്തുത മീറ്റിംഗിൽ വെച്ച് ഒമ്പതാമത് ചാലിയാർ ജലോത്സവം നാട്ടുകാരുടെ സഹകരണത്തോടു കൂടി വിപുലമായി കൊണ്ട് ഈ വരുന്ന ഫെബ്രുവരി 24 ന് നടത്തുവാൻ തീരുമാനിച്ചു. മുഴുവൻ നാട്ടുകാരുടെയും നിസ്സീമമായ പിന്തുണയും സഹകരണവും പ്രസ്തുത പരിപാടിക്ക് ഉണ്ടാവണമെന്ന് വിനയപുരസ്സരം അപേക്ഷിക്കുന്നതായി സംഘാടക സമിതി അറിയിച്ചു .
അതോടപ്പം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ആരിഫ് പി പ്രസിഡന്റ്,ജമാൽ എൻ സെക്രട്ടറി, റാഷിദ് ഇ കെ ട്രഷറർ,നൗഷാദ് വി, മുജീബ് ടി (വൈസ് പ്രസിഡന്റ് ),അസ്സു കെ, സാബിത്ത് കെ (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
Tags:
CHERUVADI
