Flash News

Nattu Media

രോഗി സന്ദർശനവും ഫുഡ് കിറ്റ് വിതരണവും നടത്തി


കൊടിയത്തൂർ
:സുരക്ഷ പെയിൻ & പാലിയേറ്റീവ്  തിരുവമ്പാടി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ രോഗി സന്ദർശനവും ഫുഡ് കിറ്റ് വിതരണവും നടത്തി. കൊടിയത്തൂർ പഞ്ചായത്തിലെ കാരക്കുറ്റിയിൽ സോണൽ തല ഉദ്ഘാടനം സുരക്ഷ സോണൽ ഉപദേശക സമിതി അംഗം ജോണി ഇടശ്ശേരി കാരക്കുറ്റി പ്രദേശത്തെ  കിടപ്പുരോഗികൾക്ക് നൽകാനുള്ള ഫുഡ് കിറ്റ് യൂണിറ്റ് ചെയർമാൻ വി ബിലാലിനെ ഏൽപ്പിച്ചു.സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, കൊടിയത്തൂർ മേഖലാ ചെയർമാൻ ഷബീർ ചെറുവാടി,സുരേഷ് ബാബു പി പി ,അഖിൽ ദാസ് ,ഷെരീഫ ,കണിയാത്ത് അഹമ്മദ് കുട്ടി ഹാജി എന്നിവർ സന്നിഹിതരായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)