മലപ്പുറം ജില്ലാ പഞ്ചായത്ത് ഹീറോ മോട്ടോർ കോർപ്പറേഷനുമായി സഹകരിച്ച് ജില്ലയിലെ രണ്ടു മുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുത്ത വിവിധ സ്കൂളിലെ 5000 വിദ്യാർത്ഥികൾക്കുള്ള ഹെൽമറ്റുകൾ വിതരണം ചെയ്യുന്നതിന്റെ കീഴുപറമ്പ് പഞ്ചായത്ത് തല ഉദ്ഘാടനം ജിഎംഎൽപി സ്കൂൾ കുനിയിൽ ആലുംകണ്ടി സ്കൂളിൽ വെച്ച് ഗ്രാമപഞ്ചായത്ത് വികസനസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹല മുനീറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി സഫിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ റൈഹാനത്ത് കുറുമാടൻ ഹെൽമെറ്റ് സ്കൂൾ ലീഡർക്കു നൽകി വിതരണം ചെയ്തു . 'ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജംഷീറബാനു , പിടിഎ പ്രസിഡണ്ട് സി കെ മുനീർ , എസ് എം സി ചെയർമാൻ മുസാഫിർ കെ , എം ടി എ പ്രസിഡൻറ് ഗിരിജ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .
കുട്ടികളുടെ സുരക്ഷ കണ്ടുകൊണ്ട് മലപ്പുറം ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് ഈ പദ്ധതി ഏറെ പ്രശംസനീയമാണ് സ്കൂൾ പ്രധാന അധ്യാപിക രമണി സ്വാഗത ഭാഷണത്തിൽ പറഞ്ഞു. ആസാദ് മാസ്റ്റർ നന്ദി അറിയിച്ചു.

