Flash News

Nattu Media

പ്രായവും ക്ഷീണവും മറന്നൊരു ദിനം ;വയോജന യാത്ര ആവേശമായി


കൊടിയത്തൂർ: പ്രായവും ക്ഷീണവും മറന്ന ഒരു ദിനം സന്തോഷത്തിന്‍റെയും ആഹ്ലാദത്തിന്‍റെയും നിമിഷങ്ങളാക്കി മാറ്റി ഒരു പ്രദേശത്തെ കാരണവന്മാര്‍. വെസ്റ്റ് കൊടിയത്തൂര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്തിന്‍റെയും എസ് വെെ എസി ന്‍റെയും ആഭിമുഖ്യത്തില്‍ നടത്തിയ വയോജന ഉല്ലാസ യാത്രയാണ് വേറിട്ട അനുഭവമായത്.

ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടും തങ്ങളുടെ വേദനകളും ഒറ്റപ്പെടലും അവര്‍ ഒരു ദിനം മാറ്റിവെച്ചു. ജീവിതത്തിന്‍റെ സായാഹ്ന വേളയില്‍ 
വെെവിധ്യ അനുഭവങ്ങള്‍ സമ്മാനിച്ച യാത്രയില്‍ സ്ത്രീകളടക്കം 38 പേര്‍ പങ്കാളികളായി.



എണ്‍പത് കഴിഞ്ഞ വി വി അഹമ്മദ് കുട്ടി,വി വി മുഹമ്മദ് കുട്ടി എന്നിവരടക്കം തങ്ങളുടെ സ്വപ്ന സാഫല്യമായിരുന്ന സ്ഥലങ്ങള്‍ കണ്ടതിന്‍റെ ആവേശത്തിലാണ്.

കാന്തപുരം ഉസ്താദിന്‍റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച മര്‍കസ് നോളേജ് സിറ്റി ആദ്യമായി കണ്ട ഭൂരിഭാഗം പേരും മര്‍കസിന്‍റെ വളര്‍ച്ചയും  ഉയര്‍ച്ചയും നേരില്‍ കണ്ട്  വാചാലരായി.
രാവിലെ 8 മണിക്ക് ആരംഭിച്ച യാത്ര മടവൂര്‍ സി എം മഖാം,ഒടുങ്ങാക്കാട് മഖാം,മര്‍കസ് നോളേജ് സിറ്റി,ജാമിഉല്‍ ഫുതൂഹ്,
ഇടിയങ്ങര മഖാം,കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി.

പൂര്‍ണ്ണമായും സൗജന്യമായി നടത്തിയ യാത്രക്ക്  കുന്നത്ത് അബ്ദുറഹീം, നേതൃത്വം നൽകി
അഷ്റഫ് സഖാഫി ,എന്‍ കെ അബ്ദുറഹിമാന്‍ ,
പി കെ ശിഹാബ്,ഹാരിസ് അമ്പലക്കണ്ടി ,മുജീബ് തൊട്ടിമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)