Flash News

Nattu Media

ഹാജിയുടെ ഓർമ്മയിൽ റോഡ് നാടിന് സമർപ്പിച്ചു


മുക്കം
: മുക്കം നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവർത്തി പൂർത്തീകരിച്ച എൻ കെ കുഞ്ഞിരായിൻ ഹാജി സ്മാരക നെടുംകണ്ടം - എൻ കെ കെ വയൽ റോഡ് ഉദ്ഘാടനം പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മജീദ് ബാബു നിർവഹിച്ചു. പൂളപ്പൊയിൽ മഹല്ല് പ്രസിഡണ്ട്  എൻ കെ ഹസ്സൻകുട്ടി ഹാജി മുഖ്യാതിഥിയായിരുന്നു. കൗൺസിലർ എംകെ യാസർ അധ്യക്ഷത വഹിച്ചു. എൻ കെ അബു ഹാജി, എടി സുലൈമാൻ, ലാഹിക് സി എം, കെ സി അഹമ്മദ് കുട്ടി മുസ്ലിയാർ, കെ സി മുഹമ്മദ് ഹാജി, എൻ കെ സി മുഹമ്മദ്,എൻ കെ കുഞ്ഞോദി,റിയാസ് ബാബു, സാജിദ് എൻ കെ,  കരീം പി ടി,കെ സി അബൂ, ഫൈസല മുണ്ടോളി, ഷഹാർബാൻ എംകെ,എംകെ മൊയ്‌ദീൻ, മുഹ്സിൻ,ഷമീർ കെ പി, മൻസൂർ എന്നിവർ പങ്കാളികളായി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)