Flash News

Nattu Media

അര നൂറ്റാണ്ട് കാലത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് കരീം എളമരം


എടവണ്ണപ്പാറ : മുതിർന്നകോൺഗ്രസ് നേതാവും വാഴക്കാട് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമായ കരീം എളമരം കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെച്ചു. നവകേരള സദസ്സിനോടനുബന്ധിച്ചുള്ള പരാതി കൗണ്ടറിൽ ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് പരാതി നൽകാൻ പോയ കാരണത്താൽ ഭിന്നശേഷിക്കാരുടെ സംഘടനയായ വോയ്സ് ഓഫ് ഡിസേബ്ൾഡ് കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് കൂടിയായ കരീം എളമരത്തെ കോൺഗ്രസിൻ്റെ പ്രാധമിക അംഗത്വത്തിൽ നിന്നും നേരത്തെ സസ്പെൻ്റ് ചെയ്തിരുന്നു.

നവകേരള സദസ്സുമായി ബന്ധപ്പെട്ട് സംഘാടക സമിതികൾ സംഘടിപ്പിച്ച പാർട്ടിയും മുന്നണിയും വിലക്കിയിട്ടുള്ള എല്ലാ പരിപാടികളിൽ നിന്നും വിട്ടു നിന്നിട്ടും കണ്ണില്ലാത്ത, കാതില്ലാത്ത, ബുദ്ധിയില്ലാത്ത, നടക്കാനും ഇരിക്കാനും കഴിയാത്ത സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഭിന്നശേഷി ക്കാർക്ക് വേണ്ടി ഭിന്നശേഷി സംഘടനയുടെ കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡണ്ട് എന്ന നിലയിൽ പരാതി കൗണ്ടറിൽ പരാതി നൽകാൻ പോയതിൻ്റെ പേരിൽ തൂക്ക് കട്ടവനെ തൂക്കാൻ വിധിക്കുന്നത് പോലെ അനിശ്ചിതകാലത്തേക്ക് പാർട്ടിയുടെ പ്രാധമിക അംഗത്വത്തിൽ നിന്നും ഒരു വിശദീകരണം പോലും ചോദിക്കാതെ തന്നെ പുറത്താക്കിയതിൽ പ്രതിഷേധിച്ചും
നവകേരള സദസ്സിൻ്റെ സംഘാടക സമിതി രൂപികരണ യോഗങ്ങളിൽ പങ്കെടുക്കാൻ പാടില്ലെന്ന പാർട്ടിയുടെ ശക്തമായ നേരിട്ടുള്ള വിലക്ക് ലംഘിച്ച് നവകേരള സദസ്സിൻ്റെ പഞ്ചായത്ത്തല സംഘാടക സമിതി യോഗത്തിൽ പങ്കെടുക്കുക മാത്രമല്ല നവകേരള സദസ്സിൻ്റെ ഗുണഗണങ്ങളും ഉപകാരങ്ങളും പരസ്യമായി പ്രകീർത്തിച്ച് സംസാരിക്കുകയും തനിക്കെതിരെനടപടിയെടുക്കാൻ സംഘടനയെ വെല്ലുവിളിക്കുകയും ചെയ്ത മണ്ഡലം ഭാരവാഹിക്കെതിരെ ഒരു താക്കീത് നൽകാൻ പോലും തയ്യാറാവാത്ത പാർട്ടി നേതൃത്വത്തിൻ്റെ ഇരട്ടത്താപ്പ് നയത്തിലും 
സസ്പെൻഷനുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ DCC പ്രസിഡണ്ടിന് നൽകിയ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിൽ നവകേരളയാത്ര അവസാനിക്കുന്നതിൻ്റെ പിറ്റെ ദിവസം തന്നെ സസ്പെൻഷൻ പിൻവലിക്കുമെന്ന വാഴക്കാട്ടെ പ്രമുഖരായ മൂന്ന് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ DCC പ്രസിഡണ്ട് നൽകിയ ഉറപ്പ് ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയിൽ പാലിക്കാതെ പോയതിലുള്ള പ്രതിഷേധവും രാജിക്ക് കാരണമാണെന്ന് കരീം എളമരം പറഞ്ഞു 

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)