കൊടിയത്തൂർ സലഫി പ്രൈമറി സ്കൂളിൽ സഹവാസ ക്യാമ്പ് ആരംഭിച്ചു. പഠിത്തവും കിടത്തവും എന്നു പേരിട്ടു നടത്തു ക്യാമ്പിൽ വിവിധങ്ങളായ പഠന ക്കൂട്ടുകളാണ് പ്രഖ്യാപിച്ചത് .ചിത്രകല പഠനം,കടലാസ് കൗതുകം ,ഗണിത-ശാസ്ത്ര മാജിക് ,ഐടി പരിശീലനം, യോഗ ക്ലാസ് ,നാടൻപാട്ട് ,ഫീൽഡ് ട്രിപ്പ് ഇന്ന് ഇനങ്ങളിലാണ് പരിശീലനം രണ്ട് ദിവസങ്ങ ലിലായി നടക്കുന്ന ക്യാമ്പ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ്. കെ. പി .സുഫിയാൻ ഉദ്ഘാടനം ചെയ്തു. പി. സി. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് റോബിൻ ഇബ്രാഹിം ,വളപ്പിൽ റഷീദ് മാസ്റ്റർ, എം.പി.ടി.എ പ്രസിഡൻ്റ് സിത്താര എന്നിവർ സംസാരിച്ചു .ഹെഡ്മാസ്റ്റർ കെ .വി . അബ്ദുസ്സലാം സ്വാഗതവും കവിത മിസ് .നന്ദിയും പറഞ്ഞു.
Tags:
KODIYATHUR
