Flash News

Nattu Media

സമസ്ത നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം നാളെ ബംഗളൂരിൽ


ബംഗളൂരു:സമസ്ത കേരള ജംഇയ്യതുല്‍ ഉലമ നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം ഞായറാഴ്ച ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

1926 ജൂണ്‍ 26ന് രൂപം നല്‍കിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 'ആദര്‍ശവിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിലേക്ക്' എന്ന മുദ്രാവാക്യവുമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

നൂറാം വാര്‍ഷിക മഹാസമ്മേളനത്തിന്‍റെ തീയതി പ്രഖ്യാപനം ബംഗളൂരുവില്‍ നടക്കും. സമസ്ത നാഷനല്‍ എജുക്കേഷൻ കൗണ്‍സിലിനു കീഴിലെ വിവിധ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപനവും സമസ്തയുടെ വിവിധ പദ്ധതി പ്രഖ്യാപനവും ചടങ്ങില്‍ നടക്കും. സമസ്ത മുശാവറയുടെ കേരളത്തിനു പുറത്തെ ആദ്യ യോഗവും അന്നേ ദിവസം ബംഗളൂരുവില്‍ നടക്കും. 

10ന് സമ്മേളനനഗരിയില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനറും കോഴിക്കോട് ഖാദിയുമായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പതാക ഉയര്‍ത്തും. വൈകീട്ട് അഞ്ചിന് പൊതുസമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങൾ അധ്യക്ഷ്യത വഹിക്കും.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)