Flash News

Nattu Media

സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ജിഹാൻ പി കെ, മുഹമ്മദ് സിനാൻ കെ ടി എന്നിവർക്ക് മുസ്ലിം ലീഗ് സ്വീകരണം നൽകി


സംസ്ഥാന സ്കൂൾ നീന്തൽ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവച്ച ജിഹാൻ പി കെ, മുഹമ്മദ് സിനാൻ കെ ടി  എന്നിവർക്ക് കൊടിയത്തൂർ പഞ്ചായത്ത് പൊറ്റമ്മൽ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ വി അബ്ദുറഹിമാൻ ഉപഹാരം നൽകി. വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, പോക്കുട്ടി കുഴി കണ്ടത്തിൽ, സി കെ മുഹമ്മദ്‌ മാസ്റ്റർ,സി വി റസാഖ്, കെ വി നവാസ്, അമാൻ അസ്കർ,  യൂസഫലി കെ ടി, ആദിൽ കെ ടി, അദ്നാൻ കെ ടി,കെവി നിയാസ് എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)