ചെറുവാടി: മുസ്ലിം പെൺകുട്ടികൾക്കായി ചെറുവാടിയിൽ പ്രവർത്തിക്കുന്ന അൽ ബനാത് ഇസ്ലാമിക് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബിരുദദാന സമ്മേളനം സമാപിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫസർ എ കെ അബ്ദുൽ ഹമീദ് സാഹിബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ അക്കാദമിക വർഷത്തിൽ ശരിഅഃ പഠനം പൂർത്തിയാക്കിയവർക്ക് ഫാളിലിയ്യ ബിരുദവും ബി.എ.ബി.എസ്.സി പഠനം പൂർത്തിയാക്കിയവർക്ക് ഫളീല ബിരുദവും പ്ലസ് ടു( സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ,) പഠനം പൂർത്തിയാക്കിയവർക്ക് ഫാളില ബിരുദവും നൽകി.
എസ്.എസ്.എൽ.സി.പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്ക് സ്വർണം മെഡൽ സമ്മാനമായി നൽകി . ഡോ എം അബ്ദുൽ അസീസ് ഫൈസി മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
കോളേജ് പ്രിൻസിപ്പാൾ എം അബ്ദുൽ ഗഫൂർ സ്വാഗതം പറഞ്ഞു. അൽബനാത്ത് സെക്രട്ടറി വി അബ്ദുറസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജർ മുഹമ്മദ് മാസ്റ്റർ കുണ്ടുങ്ങൽ, ഹിൽ ടോപ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജിംഷാദ് ,ഇ എൻ ഉമൈർ ബുഖാരി, അഡ്വക്കറ്റ് അഷ്റഫ് നിസാമി ,സജിൽ മാസ്റ്റർ, ഉസ്മാൻ സഖാഫി ,സുഹൈൽ അദനി, ഷറഫുദ്ദീൻ സഖാഫി, ഹാഫിസ് അഷ്റഫ് മിസ്ബാഹി, ജംഷീദ് മാസ്റ്റർ ,ഷാഹിൽ മാസ്റ്റർ,ശരീഫ് നിസാമി എന്നിവർ സംസാരിച്ചു.
