കൊടിയത്തൂർ: എം എ മുഹമ്മദ് സാഹിബ് സ്മാരക വിന്നേഴ്സ് പ്രൈസ് മണിക്കും എൻ. കെ .അയമു മാസ്റ്റർ വിന്നേഴ്സ് ട്രോഫിക്കും ഫ്ലൈ സ്പോട്ട് ടൂർസ് ആൻഡ് ട്രാവൽസ് മുക്കം റണ്ണേഴ്സ് പ്രൈസ് മണിക്കും എ .പി. അഷ്റഫ് സ്മാരക റണ്ണേഴ്സ്ട്രോഫിക്കും വേണ്ടി യങ്സ്റ്റാർ കാരക്കുറ്റി ജീവ കാരുണ്യപ്രവർത്തനങ്ങൾക്കായി സംഘടിപ്പിച്ച ഏഴാമത് അഖില കേരള സെവൻസ് ഫുട് ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ടൗൺ ടീം കൂടത്തായി ജേതാക്കളായി.
പഞ്ചായത്ത് ഇതിഹാസ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഡെക്കോർ ഗ്രൂപ് വാലില്ലാപുഴയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്.
ടൂർണമെന്റ് കമ്മറ്റി ചെയർമാൻ എം.എ.അബ്ദുൽ അസീസ് ആരിഫ്അധ്യക്ഷത വഹിച്ചു . എം.എ. അബ്ദുറഹിമാൻ ഹാജി, എൻ.കെ. സുഹൈർ ,കെ.കെ.സി. അനസ് എ.പി.ഷിബിൽ എന്നിവർ ട്രോഫിയും പ്രൈസ് മണിയും വിതരണം ചെയ്തു ,കൺ വീനർ സലിം കൊളായി , ക്ലബ് പ്രസിഡന്റ് സി, കെ .അബ്ദുസലാം എന്നിവർ പ്രസംഗിച്ചു.
സി.പി. സൈഫുദ്ധീൻ കെ.കെ.സി.നാസർ, സി.കെ.കാദർ, എ.പി റിയാസ് , പി.പി.സുനിൽ, എ.എം.അസ്‌ലം, ഇർഷാദ് കൊളായി , കുഞ്ഞോയി ,അഖിൽ കാരക്കുറ്റി എന്നിവർ നേത്രത്വം നൽകി.
